കണ്ണൂർ: അവയവ കച്ചവട മാഫിയ കഴുകൻ കണ്ണുകളുമായി ഇരകളെ തേടുന്നു. കഴിഞ്ഞ ദിവസം ഇറാൻ കേന്ദ്രമാക്കി അവയവക്കച്ചവടം നടത്തിയിരുന്ന ഭീകര ജന്മം തൃശൂർ സ്വദേശി സബിത്ത് നാസർ പിടിയിലായതിനൊപ്പം കണ്ണൂരിൻ്റ കിഴക്കൻ മലയോരമായ പേരാവൂർ മേഖലയിലും അവയവ മാഫിയ പിടിമുറുക്കിയതായി റിപ്പോർട്ട്. ഇരകളിൽ അധികവും ആദിവാസികളും കടബാധ്യതകളിൽ പെട്ടവരുമെന്നും റിപ്പോർട്. ആദിവാസികളേയും ചാക്കിലാക്കാൻ മനസാക്ഷിയില്ലാതെ ഇവർ സജീവമായി രംഗത്ത് ഉണ്ടെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. '
കോളയാടിന് സമീപം നെടുംപൊയിൽ മേഖലയിലുള്ള ഒരാൾക്കെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്. ഇയാൾ ഇടനിലക്കാരനായി പ്രവർത്തിച്ചെന്നും നാൽപ്പതിൽ അധികം അവയവിൽപ്പന നടത്തിയെന്നും ആരോപണവുമായി നാട്ടുകാരിയായ ആദിവാസി യുവതി രംഗത്ത് വന്നു. ലോകോത്തര വ്യവസായിയും ജനപ്രതിനിധിയും ഒക്കെയായിരുന്ന മലയാളിയുട ഉടമസ്‌ഥതയിൽ എറണാകുളത്തുള്ള ഒരു ആശുപത്രിയുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിട്ടുള്ളത്. രക്തം ദാനത്തിനെന്ന വ്യാജേന യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അവയവ വിൽപനയാണ് ലക്ഷ്യമെന്ന് മനസ്സിലായതോടെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു എന്നും യുവതി പറയുന്നു. ആദ്യ ഭർത്താവ് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപണമുന്നയിച്ചിട്ടുണ്ട്. പൊലീസിൽ പരാതി നൽകിയിരുന്നു എങ്കിലും നടപടി ഒന്നും ഉണ്ടായില്ല എന്നും യുവതിയെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തിയ ഓട്ടോ ഡ്രൈവർമാരെ പൊലീസ് മർദ്ദിച്ചു എന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ മലയോര മേഖല കേന്ദ്രീകരിച്ച് കഴിഞ്ഞ 7 വർഷമായി അവയവദാനത്തിൻ്റെ മറവിൽ അവയവ വില്പന നടക്കുന്നുണ്ട് എന്ന ആരോപണവും ഉയരുകയാണ്. ഇൻ്റലിജെൻസ് വിഭാഗങ്ങൾ ഇത് സംബന്ധിച്ച് നേരത്തേ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊച്ചിയിൽ പിടിയിലായ സബിത്ത് നാസർ ഇറാൻ കേന്ദ്രീകരിച്ചാണ് അവയവ വില്പന നടത്തിയിരുന്നത്. തീ വ്ര ഇസ്ലാമിക രാഷ്ട്രമായി അറിയപ്പെടുന്ന ഇറാനിൽ ഇത്തരം മാഫിയകൾ തഴച്ചുവളർന്നതും ഇന്ത്യക്കാർ അവിടെ ഇത്തരം മാഫിയ പ്രവർത്തനം നടത്തുന്നതും സംബന്ധിച്ച അന്വേഷണങ്ങളും ചർച്ചയാകുകയാണ്.
വി.എസ്. അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006 - 2011 കാലയളവിൽ മലയാളിയായ ഒരു പ്രവാസി വ്യവസായിയുടെ, അവയവ വിൽപ്പന മാഫിയ ബന്ധങൾ വിവാദമായി ഉയർന്നിരുന്നു. ഈ വ്യവസായിക്ക് പാർട്ടിയിലെ ചില നേതാക്കളുമായി അടുത്ത ബന്ധമാണെന്ന ആരോപണമുയർന്നപ്പോൾ വ്യവസായിയെ "വെറുക്കപ്പെട്ടവൻ" എന്ന് വിഎസ് വിശേഷിപ്പിച്ചത് വൻ ചർച്ചാ വിഷയമായി അന്ന് മാറി. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് അവയവദാനത്തിന് കുറേയധികം നിബന്ധനകൾ നിർദേശിക്കുകയും പരിശോധനകൾ കർക്കശമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഭരണം മാറിയതോടെ ഇക്കാാര്യത്തിൽ കുത്തഴിഞ്ഞ അവസ്ഥ വന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇടതു മുന്നണിക്കും യു ഡി എഫിനും ബിജെപി മുന്നണിക്കും പൊതു സമ്മതനായ പ്രമുഖ മലയാളി വ്യവസായിയുടെ ആശുപത്രിക്കെതിരെയാണ് കണ്ണൂർ സ്വദേശിനിയായ ആദിവാസി യുവതി ആരോപണമുയർത്തിയിട്ടുള്ളത്. യുവതി അബദ്ധം പറയുന്നതായും യുവതിക്ക് പിന്നിൽ ബ്ലാക്ക് മെയിൽ മാഫിയ ഉള്ളതായും പ്രചരിപ്പിച്ച് തലയൂരാൻ ശ്രമിക്കുന്നതിനിടയിലാണ് സബിത്ത് നാസർ പിടിയിലായത്.
മലയോരത്ത് നിന്ന് ആദിവാസികൾ പലരെയും കാണാതാകുന്നതായി പൊലീസ് റിപ്പോർട്ടുകൾ ഉണ്ടാകുന്നുണ്ട്. ഇതിൻ്റെ കാരണം എന്താണെന്ന അന്വേഷണവും നടത്തേണ്ട അവസ്ഥയാണ്. ആദിവാസികൾ മാത്രമല്ല അവയവ മാഫിയയുടെ ഇരയെന്നും കടബാധ്യത കാരണം സമ്മർദ്ദത്തിലാകുന്ന പലരും ഈ മാഫിയയുടെ കെണിയിൽ വീഴുന്നുണ്ടെന്നും പറയപ്പെടുന്നു.
അവയവദാനം മഹാദാനമെന്നൊക്കെ പ്രചരിപ്പിക്കുന്നതും കൊണ്ടു നടക്കുന്നതും ഒക്കെ നല്ല കാര്യമാണെങ്കിലും അത് ഒരു കച്ചവടമാക്കുന്നത് മനുഷ്യാവകാശ നിയമങ്ങൾക്ക് വിരുദ്ധമാണ്. സമീപ കാലത്ത് ജോസഫ് എന്നൊരു സിനിമ പുറത്തിറങ്ങിയിരുന്നു. വാഹനാപകടങ്ങളുടെ മറവിൽ നടക്കുന്ന അവയവ കച്ചവടവും മാഫിയ പ്രവർത്തനങ്ങളുമായിരുന്നു സിനിമയുടെ പ്രമേയം. സമാനമായ മാഫിയകളും പ്രവർത്തിക്കുന്നുണ്ടോ എന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The organ-trafficking mafia is also on the hill. Center in Kochi? Agent in Kannur hills? Trade in Iran...! Adivasi among the victims?